'പഠിച്ച സര്‍വ്വകലാശാലയിൽ വിസിയായി എത്താനായത് ഭാഗ്യം'വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതെ ഡോ.മോഹനൻകുന്നുമ്മല്‍

Published : Oct 25, 2022, 12:14 PM ISTUpdated : Oct 25, 2022, 12:37 PM IST
'പഠിച്ച സര്‍വ്വകലാശാലയിൽ വിസിയായി എത്താനായത് ഭാഗ്യം'വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതെ ഡോ.മോഹനൻകുന്നുമ്മല്‍

Synopsis

കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ആരോഗ്യസര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ.മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു.

തിരുവനന്തപുരം;കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ആരോഗ്യസര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ.മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്ക് സ്വീകരണം നൽകി. വി.പി.മഹാദേവൻ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ചാൻസിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനൻ കുന്നുമ്മലിന് അധിക ചുമതല നൽകിയത്. ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ നടപടിയ്ക്ക് നോട്ടീസ് നൽകാത്തത്. ബിജെപിയോട് അടുപ്പമുള്ള ഡോ.മോഹനനെ 2019ൽ മൂന്നുപേരുടെ പാനലിൽ നിന്ന് സര്‍ക്കാര്‍ മുൻഗണന നൽകിയ രണ്ടുപേരെ വെട്ടി ഗവര്‍ണറാണ് നിയമനം നൽകിയത്. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതിരുന്ന ഡോ.മോഹനൻ പഠിച്ച സര്‍വ്വകലാശാലയിൽ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞു.

 

കേരള വിസിയുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്, ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്. ഡോ. വി പി മഹാദേവൻ പിള്ളയായിരുന്നു കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവർണർ പി സദാശിവമാണ് വി പി മഹാദേവന്‍ പിള്ളയെ വി സിയായി നിയമിച്ചത്. 

നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങള്‍; നിയമിച്ചവർ തന്നെ ഉത്തരം പറയെട്ടെ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

വിവാദങ്ങള്‍ക്കിടെ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ വിഎസ് അച്യുതാനന്ദന്റെ വീട്ടിലെത്തി. രാവിലെയായിരുന്നു സന്ദര്‍ശനം . തിരുവനന്തപുരത്ത് പിഎംജിയിൽ മകന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ വിഎസിന് പിറന്നാൾ ആശംസ അറിയിച്ചു. ആരോഗ്യകരമായ കാരണങ്ങളാൽ പൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. കുടുംബാംഗങ്ങളെ ആശംസയറിയിച്ച ശേഷം ഗവര്‍ണര്‍ മടങ്ങി 

 

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു