Asianet News MalayalamAsianet News Malayalam

നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങള്‍; നിയമിച്ചവർ തന്നെ ഉത്തരം പറയെട്ടെ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

'ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല. സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്.'

Kannur VC Gopinath Ravindran response on governors action
Author
First Published Oct 25, 2022, 11:44 AM IST

തിരുവനന്തപുരം: ​ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ​ഗോപിനാഥ് രവീന്ദ്രൻ.‌ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 'ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല. സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്. കേരളത്തിൽ ആദ്യഘട്ടത്തിൽ യുജിസി നിയമം പാലിച്ചിരുന്നില്ല.' പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

9 സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണം', ഡിജിപിക്ക് കത്തുനല്‍കി ഗവര്‍ണര്‍

'നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. യുജിസി നിയമനത്തെ കുറിച്ച് പറയുന്നുണ്ട്, അതിൽ പാനൽ വേണമെന്നെല്ലാം പറയുന്നുണ്ട്, അത് ശരിയാണ്. എന്നാൽ വിസിയെ എങ്ങനെ ടെർമിനേറ്റ് ചെയ്യണമെന്ന് പറയുന്നില്ല. ഓരോ വിസിയെയും പുറത്താക്കാൻ ഓരോ യൂണിവേഴ്സിറ്റിക്കും വേറെ നിയമമാണ്. എല്ലാ വി സി മാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന് താൻ വിചാരിക്കുന്നു. അപ്പോയിൻ്റ് ചെയ്ത ആൾ ആദ്യം തന്നെ അക്കാര്യം പരിശോധിക്കേണ്ടിയിരുന്നു. കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല.'  കണ്ണൂർ വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ,ഒറ്റ പേര് അടിസ്ഥാനമാക്കിയെന്ന് രേഖകള്‍

​ഗവർണറുടെ നടപടിയിൽ ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമുളള  വൈസ് ചാൻസലർമാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയുളള ഗവർണറുടെ നടപടി സ്വഭാവിക നീതിയുടെ  ലംഘനമാണെന്ന വൈസ് ചാൻസലർമാരുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു.  

നിശ്ചിത യോഗ്യതയില്ലെങ്കിൽ, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേൾക്കാതെ രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടുപോകാൻ തടസമില്ല. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.  

 


 

Follow Us:
Download App:
  • android
  • ios