'ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചു, 15 ദിവസം അവധി ചോദിച്ചിട്ടില്ല'; സ്ഥലംമാറ്റത്തിൽ അതൃപ്തി അറിയിച്ച് ഡോ. റീന

Published : Jun 13, 2026, 08:17 AM IST
 Dr Reena K J Transfer

Synopsis

ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തിയുമായി ഡോ. റീന കെ ജെ രംഗത്ത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തി അറിയിച്ച് ഡോ. റീന കെ ജെ. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ. റീന ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും ഡോ. റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.

വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. താൻ മാറിയിരിക്കണമെന്ന് നേരിട്ട് പറയുമായിരുന്നെങ്കിൽ അനുസരിക്കുകമായിരുന്നു. തൻ്റെ മുപ്പതര വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പക്ഷേ, ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നും അവർ പറഞ്ഞു.

തനിക്ക് പനിയും കഴുത്തുവേദനയും ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടിരുന്നു. മരുന്ന് കഴിച്ചെങ്കിലും പനിയോട് കൂടിയാണ് ഇന്നലെ ഡ്യൂട്ടിക്ക് വന്നത്. കൊവിഡായിരിക്കുമെന്ന സംശയം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പങ്കുവെച്ചിരുന്നതായും വിശ്രമിക്കാൻ നിർദേശിച്ചിരുന്നുവെന്നും ഡോ. റീന പറഞ്ഞു.

പകർച്ചവ്യാധിക്കാലത്ത് കൂടുതൽ അവധി ചോദിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ സ്ഥലംമാറ്റിയിരുന്നത്. 12-ാം തീയതി ഉച്ചയ്ക്ക് ശേഷവും 15, 16 തീയതികളിലുമാണ് ഡോ. റീന അവധിക്ക് അപേക്ഷ നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഡോ. റീനയെ സ്ഥലംമാറ്റുന്നതായി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. അഡീ. ഡിഎച്ച്എസ് ഡോ. മീനാക്ഷി വിയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകി. ഡോ. റീനയെ എറണാകുളം റീജിയണൽ ലബോറട്ടി ഡയറക്ടർ സ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല, ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന് സൂചന
ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം