മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം; മൂന്ന് പേർക്ക് സസ്പെൻഷൻ

Published : Nov 08, 2026, 01:11 PM IST
cpm office drinking

Synopsis

പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപിച്ചതിന് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിൽ മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി പരാതി നൽകുകയായിരുന്നു.

പാലക്കാട്: പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം. എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസില്‍ മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി. സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു മദ്യപാനം. ചോദ്യം ചെയ്തപ്പോൾ ലോക്കൽ സെക്രട്ടറി പ്രവർത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി. തുടർന്ന് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തു. പാലക്കാട് മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ടാം പിണറായി സർക്കാർ യുഡിഎഫ് സർക്കാരിന് വഴിയൊരുക്കി'; പിണറായി സർക്കാരിലെ മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് സിഐടിയു സമ്മേളനം
Malayalam News Live: സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവ്; പുതിയ കോഴ്സ് തുടങ്ങാൻ ഇനി സർക്കാർ NOC വേണ്ട