12:45 PM (IST) Nov 08

Malayalam News Live: പിണറായി വിജയന്‍ വാടക വീട് മാറുന്നു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും. നിലവിൽ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

Read Full Story
12:44 PM (IST) Nov 08

Malayalam News Live: ഊരാളുങ്കലിന്‍റെ നിർമ്മാണ പ്രവർത്തനം ഇഴയുന്നു; അന്ത്യശാസനവുമായി മന്ത്രി

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്) ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ വൈകുന്നതിൽ അന്ത്യശാസനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. നിർമ്മാണപ്രവൃത്തികൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം. ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്.

Read Full Story
12:43 PM (IST) Nov 08

Malayalam News Live: ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും. ആർ പ്രേംകുമാർ വിദേശത്താണെന്നാണ് വിവരം. നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ലുക്ക്‌ഔട്ട്‌ നോട്ടീസ് അടക്കമുള്ള നടപടിക്രമങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിഗണനയിലുണ്ട്.

Read Full Story
12:43 PM (IST) Nov 08

Malayalam News Live: വ്യാജ പ്രചാരണം; എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള സഹായം കുറഞ്ഞു

കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടിയിൽ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ ധനസഹായ ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായി വ്യാജ പ്രചാരണം. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ തികഞ്ഞെന്നും ആരും പണം അയക്കരുതെന്നുമാണ് വാട്സ് ആപ്പിലൂടെയുള്ള ഓഡിയോ സന്ദേശം. ഇതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് സഹായ സമിതിയുടെ തീരുമാനം.

Read Full Story
12:42 PM (IST) Nov 08

Malayalam News Live: ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. ​കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

Read Full Story
12:41 PM (IST) Nov 08

Malayalam News Live: സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവ്

സംസ്ഥാനത്ത് എയ്ഡഡ്- സ്വാശ്രയ സ്വയംഭരണ കോളജുകൾക്ക് വാരിക്കോരി ഇളവ് നൽകി സർക്കാർ. പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. കോഴ്സുകൾ തുടങ്ങിയ ശേഷം സർക്കാറിന് അറിയിച്ചാൽ മാത്രം മതിയെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് സർക്കുലർ. എല്ലാ വർഷവും എൻഒസി പുതുക്കണമെന്ന വ്യവസ്ഥയും മാറ്റി. 3 വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നാക്കി.

Read Full Story