പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യും; വാങ്ങിക്കാനെത്തുന്നവർക്ക് എംഡിഎംഎയും, യുവാവ് പിടിയില്‍

Published : Oct 15, 2025, 05:25 PM IST
mdma arrest

Synopsis

30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും.

കോഴിക്കോട്: പൊറോട്ട വില്‍പ്പനയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാമാണ് പിടിയിലായത്. 30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും. ഇങ്ങനെ വ്യത്യസ്ഥമായ ലഹരി വില്‍പ്പന രീതിയാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാം പിന്തുടര്‍ന്നത്. രഹസ്യ വിവരം കിട്ടിയ ഡാന്‍സാഫിന്‍റേയും ടൗണ്‍ പൊലീസിന്‍റേയും നിരീക്ഷണത്തിലായിരുന്നു കുറച്ചു ദിവസമായി അഫാമിന്‍റെ വീട്.

ലഹരി മരുന്ന് ഉണ്ടെന്ന് ഉറപ്പായതോടെ അഫാം തനിച്ച് താമസിക്കുന്ന വീട്ടില്‍ പരിശോധന തുടങ്ങി. 30 ഗ്രാം എംഡിഎംഎക്കു പുറമേ ലഹരി വസ്തുക്കള്‍ തൂക്കി നോക്കാനുപയോഗിച്ച ഇലക്ട്രോണിക് ത്രാസും സിപ് ലോക്ക് കവറുകളും, മുറിയില്‍ നിന്നും കണ്ടെടുത്തു. കൈയോടെ അഫാമിനേയും പിടികൂടി. കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഇയാളുടെ അടിത്ത് ലഹരിമരുന്ന് തേടി എത്തിയിരുന്നതായി പൊലീസ് പറയുന്നു. അഫാമിന് എംഡിഎംഎ എത്തിച്ചു നല്‍കിയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ