ആര്‍ക്കും സംശയം തോന്നാതെ 'മെഡിക്കൽ ഷോപ്പിലേക്ക്' കൊറിയറായി ഡയസെപാം, ഇടയ്ക്ക് പണിപാളി; പ്രതികൾക്ക് 10 വര്‍ഷം കഠിന തടവ്

Published : Jul 18, 2025, 07:12 PM ISTUpdated : Jul 18, 2025, 07:13 PM IST
drug smuggling

Synopsis

മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. 

ആലപ്പുഴ: മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (25), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (33) എന്നിവരെ ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുവഭിക്കണം. 2023 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൈമൂൻ ലൈഫ് ഫാർമ എന്ന മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഉയർവിദ മെഡികെയർ മരുന്ന് നിർമാണകമ്പനിക്ക് ഓൺലൈൻവഴി ഓർഡർ നൽകിയശേഷം എത്തുന്ന മാരകലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്.

10 മില്ലിമീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരുലിറ്റർ ഡയസെപാം ആണ് വരുത്തിയത്. ആലപ്പുഴ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരാണ് കൊടുത്തത്. എന്നാൽ, കൊറിയറുകാർ ആ നമ്പറിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നെത്തിച്ചു.

സംശയം തോന്നിയ മെഡിക്കൽ സ്റ്റോറുകാർ വിവരം എക്സൈസിനെ അറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഇതിൽ പ്രതിയായ അമീർഷാനെതിരെ കൊല്ലത്തും പാലക്കാടും എൻടിപിസി കേസുണ്ട്. ഡയസെപാം ലഹരിമോചന ചികിത്സക്കും ശസ്ത്രക്രിയക്ക് മുമ്പും വേദസംഹാരിയായും വിഷാദരോഗത്തിനും നാഡസംബന്ധമായ ചികിത്സക്കുമാണ് ഉപയോഗിക്കുന്നത്.

മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രമേ ഇത് നൽകാറുള്ളൂ. കേസിന്റെ വിചാരണവേളയിൽ ആലപ്പുഴ അസി എക്സൈസ് കമ്മിഷണറായിരുന്ന എം നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർകോട്ടിക് സ്പെഷൽ സിഐയായിരുന്ന എം മഹേഷാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്ഐ ശ്രീമോൻ, അഡ്വ ദീപ്തി കേശവൻ എന്നിവർ ഹാജരായി..

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും