
തിരുവനന്തപുരം: `കേരള' തർക്കത്തിൽ വിസിയുമായി അഭിപ്രായ ഐക്യത്തിലെത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കാനും തീരുമാനമായി. സിൻഡിക്കേറ്റിന് മുൻപായി സമവായ ചർച്ചകൾ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു.
തർക്കത്തിൽ പരിഹാരം വേണമെന്ന് വിസിയും ആവശ്യപ്പെട്ടു. അതിനാൽ സിൻഡിക്കേറ്റ് വിളിക്കുന്നതിൽ വിസി തയാറാകുകയും ചെയ്തു. സിൻഡിക്കേറ്റ് യോഗത്തിൽ ഏതു രജിസ്ട്രാർ പങ്കെടുക്കുമെന്ന് അപ്പോൾ അറിയാമെന്നും അത് മൂൻകൂട്ടി വിളിച്ചുപറയേണ്ട ആവശ്യമില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.