കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

Published : Oct 24, 2022, 10:40 AM ISTUpdated : Oct 24, 2022, 03:32 PM IST
കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

Synopsis

പോത്ത് ഫാമിന്റെ മറവിലാണ് യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തിയത്. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി

കോട്ടയം: കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ് (30) എന്നയാളെയാണ് പിടികൂടിയത്. പോത്ത് ഫാമിന്റെ മറവിൽ യുവാക്കൾക്ക് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നു. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി. ഒരു ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. മോനിപ്പള്ളിയിലെ പോത്തു ഫാമിന്റെ മറവിലായിരുന്നു കഴിഞ്ഞ എട്ടു മാസമായി ലഹരി കച്ചവടമെന്ന് എക്സൈസ് വിശദീകരിച്ചു. എന്നാൽ ഒരു കല്യാണ വീട്ടിൽ നിന്ന്  പോത്തു വിറ്റു കിട്ടിയ കാശുമായി വരും വഴിയാണ് താന്‍ പിടിയിലായതെന്നും മറ്റു ചിലരാണ് എംഡിഎംഎ വിറ്റതെന്നും  മാധ്യമങ്ങള്‍ക്കു മുന്നില്‍ ജിതിന്‍ വിളിച്ചു പറഞ്ഞു. അതേസമയം ജിതിന്റെ ഫാമിലെ മുറിയിൽ നിന്നും കാറിൽ നിന്നുമായാണ് എംഡിഎംഎ പിടിച്ചെടുത്തതെന്നാണ് എക്സൈസിന്റെ വിശദീകരണം.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ക‍ഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ആനന്ദാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 6 കിലോ കഞ്ചാവ് പിടികൂടി.

 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം