പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസ്

Published : Jun 20, 2025, 12:44 PM IST
bus driver

Synopsis

പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടർന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസിലേക്കാണ് ഡ്രൈവർ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജം​ഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ‍ഡ്രൈവർ‌ മദ്യലഹരിയിലാണെമ്മ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്കൂളിൽ എത്തിക്കുകയായിരുന്നു. ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കർശന നിർദേശം നൽകിയിരുന്നു. ഡ്രൈവർമാർ‌ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവർ ലിബിൻ പിടിയിലാകുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം