'റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം'; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

Published : Feb 06, 2022, 03:24 PM IST
'റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം'; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

Synopsis

 നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കിലും ടോള്‍ പിരിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമായി. ട്രയല്‍ സ്കാനിങ്ങും തുടങ്ങി.  

കൊച്ചി: റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും (DYFI) ബിജെപിയും (BJP). വടക്കഞ്ചേരി, തൃശ്ശൂര്‍ ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാവുന്നതിന് പിന്നാലെ ടോള്‍ പിരിവിനുള്ള നീക്കം കരാര്‍ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയില്‍ സര്‍വ്വീസ് റോഡോ, മലിനജലമൊഴുകുന്ന കാനയോ ഏര്‍പ്പെടുത്തിയിരുന്നില്ല. 

തദ്ദേശവാസികളുടെ സൗജന്യ പാസിലും തീരുമാനമായില്ല. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസമായുള്ള ഡിവൈഎഫ്ഐ സമരം. പണി പൂര്‍ത്തിയാവാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടി എം ശശി പറഞ്ഞു. ടോള്‍ പ്ലാസ ഉപരോധിക്കുകയും ചെയ്തു. ഒറ്റവരി സമരം നടത്തിയാണ് ബിജെപി പ്രതിഷേധിച്ചത്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും ടോള്‍ പിരിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമായി. ട്രയല്‍ സ്കാനിങ്ങും തുടങ്ങി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം
വധശ്രമക്കേസ്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സു​ഗതൻ അറസ്റ്റിൽ; പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച് പൊലീസ്