കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

Published : Feb 06, 2022, 02:34 PM IST
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

Synopsis

സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

കണ്ണൂർ: വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ  വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.
 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും