പി സി ജോര്‍ജിനെ ജയിപ്പിക്കാൻ ബിജെപി നേതാവ് വോട്ട‍ർക്ക് പണം നൽകിയെന്ന് ഡിവൈഎഫ്ഐ, വീഡിയോ പുറത്തുവിട്ടു; പൊലീസിലടക്കം പരാതി

Published : Apr 09, 2026, 12:53 AM IST
poonjar bjp money

Synopsis

കോട്ടയത്തെ പൂഞ്ഞാറിൽ ബിജെപി സ്ഥാനാർത്ഥി പി സി ജോർജിന് വോട്ട് നേടാനായി പണം നൽകിയെന്ന് ആരോപണം. ബിജെപി മണ്ഡലം ഭാരവാഹി മുഹമ്മദ് ഷാജി പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

കോട്ടയം: കോട്ടയത്തെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകിയെന്ന് ആരോപണം. ബിജെപി മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നൽകുന്നതെന്നാരോപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അരുവിത്തറയിലെ ഒരു വീട്ടിൽ പണം നൽകിയെന്നാണ് ഡിവൈഎഫ്ഐ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും ഇടത് മുന്നണി പരാതി നൽകി. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബിജെപി സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിനെ ജയിപ്പിക്കാൻ പണം നൽകി എന്നാണ് ഡിവൈഎഫ്ഐ ആരോപണം.

ഇതിനിടെ തൃശൂര്‍ ജില്ലയിൽ വീണ്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്നും ആരോപണം ഉയര്‍ന്നു. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശോഭ ചേച്ചി തനിക്കൊപ്പം നിയമസഭയിൽ ഉണ്ടാകണമെന്ന് അഖിൽ മാരാർ; ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ? പിന്തുണ
വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജിതമാക്കി പൊലീസ്