
തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്ടിൽ ആണ് സംഭവം. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള സീതമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടിൽ തൊഴിലാളികൾ എത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. തൊഴിലാളികൾ അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം പൊലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam