ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

Published : Oct 08, 2022, 08:53 PM ISTUpdated : Oct 08, 2022, 09:16 PM IST
ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

Synopsis

ഡിവൈ എഫ് ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്.

ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകര്‍ തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡിവൈ എഫ് ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്.  പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 

അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവം; സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ്

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ആർഎസ്എസ് പ്രവർത്തകരായ തുഷാർ, അഖിൽ, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്രമത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. 

അതിനിടെ ബിജെപി ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം