സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസ്: കോടതി ശിക്ഷിച്ച ഡിവൈഎസ്പി പി എം മനോജിന് സസ്പെൻഷൻ

Published : Nov 30, 2025, 05:42 PM ISTUpdated : Nov 30, 2025, 05:52 PM IST
suspended

Synopsis

സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പിൻ്റേതാണ് നടപടി. 

കോഴിക്കോട്: സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

2011ല്‍ പി എം മനോജ്‌ വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ സിപിഐ പ്രാദേശിക നേതാവിനാണ് മർദനമേറ്റത്. ഇയാളെ മർദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയുമായിരുന്നു. ഈ സംഭവത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവിൽ പിഎം മനോജിന് സിഐ ആയും ഡിവൈഎസ്പി ആയും പ്രൊമോഷൻ നൽകിയിരുന്നു. ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥൻ ഗുരുതര അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ