'യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍'; ലീഗ് മറ്റ് വഴികള്‍ തേടുന്നത് അതിന് ഉദാഹരണമെന്ന് ഇ പി ജയരാജന്‍

Published : Jun 25, 2020, 08:59 AM ISTUpdated : Jun 25, 2020, 09:30 AM IST
'യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍'; ലീഗ് മറ്റ് വഴികള്‍ തേടുന്നത് അതിന് ഉദാഹരണമെന്ന് ഇ പി ജയരാജന്‍

Synopsis

തങ്ങള്‍ ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യുഡിഎഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുകയാണെന്നും ഇ പി ജയരാജന്‍ 

തിരുവനന്തപുരം: യുഡിഎഫ് തകർച്ചയുടെ വക്കിലെന്ന് മന്ത്രി  ഇ പി ജയരാജൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്‍തേ കേരളത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തില‍െ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണ്. എല്‍ഡിഎഫിന്‍റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കി. തങ്ങള്‍ ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യുഡിഎഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 

ഇത് യുഡിഎഫിന് വിനാശം ചെയ്യും. യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്  തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ട്. അവരവരുടെ വളര്‍ച്ച ലക്ഷ്യം വെച്ച് യുഡിഎഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലും. മുസ്ലീംലീഗ് മറ്റ് വഴികൾ നോക്കുന്നത് ഈ തകർച്ച കണ്ടിട്ടാണെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

പമ്പയിലെ മണല്‍ നീക്കത്തെകുറിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. നദികളിൽ അടിഞ്ഞ് കൂടുന്ന മണൽ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. വസ്‍തുതകള്‍ നിരീക്ഷിച്ച്, ധാരണയുണ്ടാക്കി വേണം വിമര്‍ശിക്കാനെന്നും ജയരാജന്‍ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി, കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തല്‍, തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല