മെട്രോ നിർമ്മാണത്തിനിടെ കൊച്ചി നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്
കൊച്ചി: മെട്രോ നിർമ്മാണത്തിനിടെ കൊച്ചി നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പെപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു. ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമതോമസ് പറഞ്ഞു. കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്‍റെ ഉത്തരവാദിത്തമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമ തോമസ് പറഞ്ഞു.



