Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍,കേസെടുക്കാൻ വെല്ലുവിളി

വീണയുടെ സ്ഥാപനത്തിന്‍റെ  വെബ് സൈറ്റിലെ പഴയ വിവരങ്ങൾ പുറത്തു വിട്ടു.പിഡബ്ല്യുസി ഡയറക്ടര്‍  ജേക്ക് ബാലകുമാർ വീണ വിജയന്‍റെ  എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഇദ്ദേഹം  മെന്‍റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. വിവാദം ഉയര്‍ന്നപ്പോഴാണ് വിവരം  നീക്കിയത്. .വെബ് ആർക്കൈവ്.org വഴി നോക്കിയാൽ സൈറ്റിലെ മാറ്റം അറിയാമെന്നും മാത്യു കുഴല്‍ നാടന്‍

Mathew kuzhalnadan firm on allegation against CM daughter
Author
Thiruvananthapuram, First Published Jun 29, 2022, 12:07 PM IST

തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു.

 

പിഡബ്ല്യുസി ഡയറക്ടര്‍  ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു.പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാൻ cm നെ  വെല്ലുവിളിച്ചു.സ്വപ്നയെ നിയമിച്ചത് pwc വഴി അല്ലെന്നു cm നു പറയാൻ ആകുമോ.pwcക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി.പലതിനും സുതാര്യത ഇല്ല.വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.: Pwc ക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ ഹെക്‌സാ ലോജികിന്‍റെ  പ്രധാന വ്യക്തി  ജയിക് ബാല കുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു.വെബ് സൈറ്റിൽ ഇത് രേഖപെടുത്തി.May 2020 നു വെബ് സൈറ്റ് ഡൌൺ ആയി.Pwc ക്കെതിരെ ആരോപണം വന്നപ്പോൾ.ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്: May 20 നു വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല.എന്ത് കൊണ്ടാണ്ജയിക്നെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ.ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് cm പറഞ്ഞു.പറയാൻ ശ്രമിച്ചിട്ടും cm അവസരം നൽകിയില്ല.സൈറ്റിൽ വിവരം മാസ്ക് ചെയ്തു.: ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താംവെബ് aarkiv വഴി.107 തവണ സൈറ്റില്‍  മാറ്റം വരുത്തി

 

2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോൾ അറിയാം.സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് 'അമ്മ കമല വിജയൻ.വീണ ഫൗണ്ടർ.താഴെ കണ്‍സള്‍ട്ടന്‍റ്  ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും  കേസ് എടുക്കാൻ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി- വീണ വിജയനെതിരായ ആരോപണങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ്; കഴമ്പില്ലെന്നും റിയാസ്

മുഖ്യമന്ത്രിയും (chief minister)മകളും തൻറെ ഭാര്യയുമായ വീണ വിജയനെതിരെ(veena vijayan) ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്(minister mohammad riyas). ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്. താൻ മൽസരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി. 

യു ഡി എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം  ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൾഡ് വീഞ്ഞ്  ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും. ദുൽഖറിൻറെ വാപ്പയാണ് മമ്മൂട്ടിയെന്ന് പിന്നീട് പറയും. ഇതാണ് പ്രതിപക്ഷം പറയുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുളള അവകാശം ഉണ്ട് . ജാനാധിപത്യ സംവിധാനത്തിൽ അതിനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios