തളിപ്പറമ്പില്‍ ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Published : Jun 29, 2022, 04:10 PM ISTUpdated : Jun 29, 2022, 05:36 PM IST
തളിപ്പറമ്പില്‍   ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Synopsis

 മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മൽ ബസാണ് അപകടത്തിൽ പെട്ടത്.  

കണ്ണൂര്‍:  തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടമുണ്ടായി. ഒരു സ്ത്രീ മരിച്ചു.  നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.  മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മൽ ബസാണ് അപകടത്തിൽ പെട്ടത്.

കണ്ണൂർ മിംസ് ആശുപത്രിയിലെ നഴ്സ്  ജോബിയ ജോസഫ് ആണ് മരിച്ചത്.  ആശുപത്രിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞപ്പോള്‍ ഇവര്‍ ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം