തൃശൂർ, പാലക്കാട്  ജില്ലകളിൽ ഭൂചലനം, നിരവധി വീടുകളിൽ വിള്ളൽ

Published : Aug 18, 2021, 05:13 PM ISTUpdated : Aug 18, 2021, 05:29 PM IST
തൃശൂർ, പാലക്കാട്  ജില്ലകളിൽ  ഭൂചലനം, നിരവധി വീടുകളിൽ വിള്ളൽ

Synopsis

പാലക്കാട്ട് ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു.നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി. 

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി