
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.
ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിന് അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്‍റെ മേൽനോട്ടത്തിൽ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്.
പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിന് ശേഷം അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ് . അധ്യാപകർ ആവശ്യമായ സഹായം വിദ്യാർഥികൾക്ക് നൽകുന്നതാണ്. പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.
ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam