കനത്തമഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും

Published : Jul 05, 2023, 10:47 PM ISTUpdated : Jul 05, 2023, 10:50 PM IST
കനത്തമഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും

Synopsis

ജില്ലയിൽ ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടികള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉത്തരവിട്ടു. 

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ട‍‍ർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലയിൽ ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടികള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉത്തരവിട്ടു. 

സംസ്ഥാനത്ത് ഇന്ന് 7 പനിമരണം; വില്ലനായി എച്ച്1എൻ1, എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു,

അതേസമയം, കാസർകോട്  റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം നാളെ  മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്റഫ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. വയനാട് കൽപ്പറ്റ മരവയലിൽ മതിൽ ഇടിഞ്ഞുവീണു. ആളപായമില്ല
കല്ലും മണ്ണും ഇടിഞ്ഞു വീണതിനെ തുടർന്ന് സമീപത്തെ റോഡിലേ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അതേസമയം, ആലുവയിൽ പെരിയാറിൽ ജലനിരപ്പ് കുറഞ്ഞു. കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമായതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. 

അസമിൽ കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം