അസമിലെ പൾട്ടൻ ബസാറിൽ നിന്ന് സോനു ബന്ധുക്കളുമായി സംസാരിച്ചതായാണ് വിവരം. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) നെയാണ് കാണാതായത്. 

ആലപ്പുഴ: അസമിൽ കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ സോനു കൃഷ്ണയെ കണ്ടെത്തി. അസമിലെ പൾട്ടൻ ബസാറിൽ നിന്ന് സോനു ബന്ധുക്കളുമായി സംസാരിച്ചതായാണ് വിവരം. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) നെയാണ് കാണാതായത്. 

മലപ്പുറത്ത്‌ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലെത്തിയ സോനു അവധി കഴിഞ്ഞ് ജൂലൈ ഒന്നിന് ആസാമിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനമാര്‍ഗ്ഗം പോയി. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായും അറിയുന്നു. 2ന് രാവിലെ 9 മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാൽ രാത്രി 8 മണിയോടെ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യേണ്ട ഇയാളെ കുറിച്ച് വിവരമില്ലാതായതോടെ ഭാര്യ ഗീതുനാഥ് ഇന്നലെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

മലയാളി യുവാവ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു