സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രം; സാമ്പത്തിക അച്ചടക്കം പ്രധാനമാണെന്നും തോമസ് ഐസക്

By Web TeamFirst Published May 12, 2021, 9:07 AM IST
Highlights

 കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക് പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല. ഈ വർഷം 18000 കോടി രൂപ പ്രത്യേക ​ഗ്രാന്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച് ധാരണ വേണം. സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക് പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!