ഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാൻ നീക്കം

Published : Jun 28, 2026, 04:08 PM ISTUpdated : Jun 28, 2026, 04:28 PM IST
procecutor geena kumari, ed attack case

Synopsis

ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം.

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. 9ാം പ്രതി ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാർ കോടതിയിലെത്തുന്നത് അപൂര്‍വമാണ്. 

അതേസമയം, ഇ ഡി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കും. നാളെ സെഷൻസ് കോടതിയിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്. ഗീന കുമാരിയെ മാറ്റി ഇന്നു വൈകിട്ട് ഉത്തരവ് ഇറങ്ങും. കൊച്ചിയിൽ, ഡിജിപി ആസഫലി വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഗീന കുമാരിയെ ഉടൻ നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറങ്ങും. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ കേസിനു ഹാജരാകും. പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റും. ഇഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധീരന്‍റെ ഈമാനെങ്കിലും ലീഗ് നേതാക്കൾക്ക് വേണ്ടേ എന്ന് കെ ടി ജലീൽ, ഇഡി പേടിയാണോ ഇതെല്ലാം പറയിപ്പിക്കുന്നതെന്നും ചോദ്യം
പ്ലസ് വൺ പ്രവേശനം: അവസാന അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു, നാളെ മുതൽ പ്രവേശനം നേടാം