
കൊച്ചി: മസാലബോണ്ട് കേസിൽ കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡി ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെ എന്ന് ഹർജിക്കാരോട് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സിഇഒയും സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിർദ്ദേശം. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും സത്യം പുറത്ത് വരാൻ വേണ്ടിയാണല്ലോ സമൻസ് അയച്ചതെന്നും കോടതി ചൂണ്ടികാട്ടി.
എന്നാൽ, ഇക്കാര്യത്തിൽ കക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശം സ്വീകാര്യമല്ലെങ്കിൽ ഹർജിയിൽ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട സർട്ടിഫൈഡ് രേഖകൾ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ കിഫ്ബി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam