യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താൽ ഉടൻ നടപടി; ഗൺമാൻമാരുടെ മർദനത്തിൽ പുനരന്വേഷണം വേണമെന്ന് എഡി തോമസ്

Published : May 12, 2026, 10:46 AM IST
AD Thomas

Synopsis

നിയമപരമായി മുന്നോട്ട് പോകുമെന്നും കേസെടുക്കാൻ പോലും അന്ന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടപ്പോളാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നവകേരള ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ സമരക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനത്തിൽ പുനരന്വേഷണം വേണമെന്ന് എഡി തോമസ്. നിയമപരമായി ശക്തമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താൽ ഉടൻ പരാതി നൽകുമെന്നും നിയുക്ത എംഎൽഎ പറഞ്ഞു. നിലവിലെ അന്വേഷണം എങ്ങും എത്തിയില്ല. ലോകം മുഴുവൻ കണ്ട സംഭവത്തിൽ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. വ്യക്തിപരമായി പകപോക്കൽ അല്ല. നിയമപരമായ നടപടിയാണ് വേണ്ടത്.

നിയമപരമായി മുന്നോട്ട് പോകുമെന്നും കേസെടുക്കാൻ പോലും അന്ന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോടതി ഇടപെട്ടപ്പോളാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. പ്രതിഷേധങ്ങൾ തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും നീളുന്നത് സ്വാഭാവികമാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്
തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ വിമർശിച്ച് ടികെ ഹംസ, 'പല പ്രശ്നങ്ങളും നേതൃത്വം പരിഹരിച്ച രീതി ശരിയല്ല'