'കരുണാനിധിയെ സ്റ്റാലിൻ വീട്ടുതടങ്കലിലാക്കി, മരണത്തിൽ അന്വേഷണം നടത്തും'; നാടകീയ പ്രഖ്യാപനവുമായി എടപ്പാടി കെ പളനിസ്വാമി

Published : Apr 05, 2026, 12:26 PM IST
Edappadi K Palaniswami Promises Probe into Karunanidhis Death if AIADMK Returns to Power

Synopsis

'കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തും', നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി

ചെന്നൈ: നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ അധികാരത്തിൽ എത്തിയാൽ കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലിൽ ആക്കി എന്നുൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

നിയംസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു വിവാദ പ്രസ്താവന പളനിസ്വാമി നടത്തിയത്. തമിഴ്‌നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായിട്ടുണ്ട്. 27 സീറ്റിൽ ബിജെപി മത്സരിക്കും. പിഎംകെ (അൻപുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരൻ )-11. തമിഴ്നാട്‌ എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃക്കാക്കരയിൽ ത്രികോണപ്പോര്; മാറ്റത്തിൻ്റെ കാറ്റ് വീശുമോ? രണ്ടാം ഊഴത്തിന് ഉമ തോമസ്, ചുവടുറപ്പിക്കാൻ പുഷ്പ ദാസ്, മിന്നും താരമായി അഖിൽ മാരാർ
നിർമ്മല സീതാരാമൻ പാലക്കാട്ട്, ഓണത്തിനും ക്രിസ്മസിനും 2 ഗ്യാസ് സിലിണ്ടർ സൗജന്യം നൽകുമെന്ന് പ്രഖ്യാപനം