ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ; 'വിദ്യാഭ്യാസ തകർച്ചക്ക് ഇടതു സർക്കാരും മന്ത്രിയായിരുന്ന ജലീലും ഉത്തരവാദി'

Published : Jul 13, 2026, 06:07 PM IST
shamsudheen, jaleel

Synopsis

കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ അദ്ദേഹം കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടികളെ കരുവാക്കിയെന്നും വിദ്യാഭ്യാസ തകർച്ചക്ക് മുൻ സർക്കാരും ജലീലും ഉത്തരവാദിയാണെന്നും മന്ത്രി

പാലക്കാട്: കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായ നടപടി ആയില്ല. കുട്ടികളെ കരുവാക്കിയത് പോലെയായി. കുട്ടികൾ പരിഹസിക്കപ്പെട്ടുവെന്നും വിഷയത്തിൽ ജലീൽ തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കുട്ടികളുടെ പഠന നിലവാരം കുറഞ്ഞത്, മുൻ മന്ത്രി തന്നെ മറുപടി പറയട്ടെ. നാട്ടുകാരുമായി ബന്ധപ്പെട്ട് പ്രശ്നം അന്വേഷിച്ചു. പരസ്യമായി കുട്ടികളോട് ഇങ്ങിനെ ചെയ്യാൻ പാടില്ല. വിദ്യാഭ്യാസ തകർച്ചക്ക് 10 വർഷം ഭരിച്ച ഇടതു സർക്കാരും മന്ത്രിയായിരുന്ന ജലീലും ഉത്തരവാദിയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ മതിയായ പഠനം നേടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പദ്ധതി കൊണ്ടുവരും. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ പദ്ധതി കൊണ്ടുവരും. 100ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തും. ആ കാര്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്തു ആധ്യാപകൻ കുട്ടിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് ചില മാനസിക പ്രശ്നം ഉണ്ടെന്നാണ് വിവരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ; 'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'
'വിദ്യാര്‍ത്ഥികളെ ജലീൽ അപമാനിച്ചു, ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടി, റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി': മന്ത്രി ബിന്ദു കൃഷ്ണ