'ആശങ്ക വേണ്ട, എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്'; ധൈര്യമായി കുട്ടികളെ സ്കൂളിൽ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Oct 31, 2021, 12:08 PM IST
Highlights

ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം.

കൊല്ലം: നാളെ സ്‌കൂൾ തുറക്കുമ്പോൾ ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി (V Sivankutty). നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. ഭിന്നശേഷിക്കാരുടെ ക്‌ളാസുകളുടെ കാര്യത്തിൽ ആദ്യ രണ്ടാഴ്ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും കുട്ടികളെ ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു  അധ്യാപകന് നല്‍കും.  24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. രക്ഷകർത്താക്കൾക്ക് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സീന് സ്വീകരിക്കാത്ത അധ്യാപകർ സ്കൂളിൽ എത്തേണ്ടെന്നും അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: മാസ്ക്കും ജാഗ്രതയും മുഖ്യം, വിദ്യാലയങ്ങൾ തയ്യാർ; ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി

ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. അതേസമയം, 446 ക്ക് ഫിറ്റ്നസ് സ്കൂളുകൾ ലഭിച്ചിട്ടില്ല. 2282 അധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം

click me!