അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; 'അച്ചടിച്ചു തീർന്നത് 68 ലക്ഷം പാഠപുസ്തകങ്ങൾ, 51 ലക്ഷം വിതരണത്തിന് എത്തിച്ചു'

Published : Feb 05, 2026, 05:15 PM IST
Text books

Synopsis

വരാനിരിക്കുന്ന അധ്യയന വർഷത്തെ ഒന്നാം വാല്യത്തിലേക്കായി ഏകദേശം 3.5 കോടി പുസ്തകങ്ങളാണ് ഇത്തവണ അച്ചടിക്കുന്നത്. ഇതിൽ 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി. 

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി.

2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബർ മാസം ആരംഭിച്ചുരുന്നുവെന്നും പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012/- രുപയുടെ ഭരണാനുമതി നേരത്തെ നൽകിയിരിന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെ.ബി.പി.എസിന് വാങ്ങി നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡിൽ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സിൽ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92,92,20,076/- രൂപയുടെ പർച്ചേയ്സ് അനുമതി നൽകുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലെ തീപിടുത്തം;സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം
പോരാട്ടത്തിന് പിന്തുണ നൽകിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ; 'നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം'