പാലക്കാട് ജില്ലയിൽ മൂന്ന്‌ വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗം

By Web TeamFirst Published Jul 6, 2020, 7:31 PM IST
Highlights

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാലുപേർ മലപ്പുറത്തും നാല് പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് 

തമിഴ്നാട്
ചെന്നൈയിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (35 വയസുള്ള സ്ത്രീ)

മഹാരാഷ്ട്ര
കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31 വയസുള്ള സ്ത്രീ, 34 വയസുള്ള പുരുഷൻ)

സൗദി
തിരുവേഗപ്പുറ സ്വദേശി (മൂന്ന് വയസുള്ള ആൺകുട്ടി). സൗദിയിൽനിന്ന് വന്ന്‌ ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ.

യുഎഇ
ദുബായിൽ നിന്നും വന്ന കുലുക്കല്ലൂർ സ്വദേശി (30 വയസുള്ള പുരുഷൻ)

ബഹ്റൈനിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (50 വയസുള്ള പുരുഷൻ)

ഖത്തർ
കണ്ണമ്പ്ര സ്വദേശി (29 വയസുള്ള പുരുഷൻ)

സമ്പർക്കം
ആനക്കര കുമ്പിടി സ്വദേശി (65 വയസുള്ള സ്ത്രീ). മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. നിലവിൽ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

കൂടാതെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴു പേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാലുപേർ മലപ്പുറത്തും നാല് പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

click me!