പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്

കോഴിക്കോട്: പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്. നരിക്കുനി നെല്ലിയേരിത്താഴം മലയില്‍ തൊടുകയില്‍ മൊയ്തീന്‍ മുസ്ലിയാരുടെ മകന്‍ ഷാഹുല്‍ ഹമീദി(15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നി ദറസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ മൊയ്തി മുസ്ലിയാര്‍ ഷാഹുലിനെ ദറസിന് മുന്നില്‍ ഇറക്കിവിട്ടെങ്കിലും കുട്ടി ദറസില്‍ എത്തിയിരുന്നില്ല. വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊയ്തീന്‍ എം.ടി: 8086622571. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ : 0495 2800256.