ആശുപത്രിയിൽ പനി ബാധിച്ച് കിടക്കുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; വയോധികൻ മരിച്ചു

Published : Jun 30, 2026, 10:39 AM IST
Accident death

Synopsis

തൊടുപുഴ വെങ്ങല്ലൂരിൽ പിക്കപ്പ് വാൻ ഇടിച്ച് നടുക്കര സ്വദേശി ബെന്നി വർക്കി (62) മരിച്ചു. ആശുപത്രിയിലുള്ള ഭാര്യയ്ക്ക് ചായ വാങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

വാഴക്കുളം: തൊടുപുഴ വെങ്ങല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു ബെന്നി. റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്ന് മുവാറ്റുപുഴയിലേക്ക് വന്ന പിക്കപ്പ് വാൻ (KL 38 L 8817) ബെന്നിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 11.17-ഓടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭാര്യ: റൂബി. മക്കൾ: ആഷ് (കാനഡ), അലീന (ദുബായ്). പിക്ക് അപ്പ് വാൻ ഡ്രൈവർക്കെതിരെ ബെന്നിയുടെ സഹോദരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിക്കപ്പ് വാൻ ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്നലെ പോസ്റ്റിട്ടു, ഇന്ന് പിൻവലിച്ചു; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരായ പോസ്റ്റ് നീക്കം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
പിഎസ്‍സിയില്‍ വീണ്ടും വിവാദം: ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷ യോഗ്യത നിശ്ചയിച്ചതില്‍ വീഴ്ച; 79 പേർ പുറത്ത്, ഒരാൾക്ക് മാത്രം നിയമനം