കൊല്ലത്ത് വയോധിക കൊല്ലപ്പെട്ട നിലയിൽ; ഭര്‍ത്താവ് കസ്റ്റഡിയിൽ

Published : May 01, 2025, 11:29 AM IST
കൊല്ലത്ത് വയോധിക കൊല്ലപ്പെട്ട നിലയിൽ; ഭര്‍ത്താവ് കസ്റ്റഡിയിൽ

Synopsis

കൊല്ലത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: കൊല്ലത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്.

ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിനുശേഷമെ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

മാസപ്പടി കേസ്: കുറ്റപത്രത്തിന്‍റെ അനുബന്ധ രേഖകൾ ഉടൻ ഇഡിക്ക് ലഭിക്കില്ല, പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് കോടതി

PREV
Read more Articles on
click me!

Recommended Stories

ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം
സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി, പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നൽകണം