മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു, മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ

Published : Apr 19, 2026, 08:23 AM ISTUpdated : Apr 19, 2026, 11:44 AM IST
malakkapara leopard attack

Synopsis

അതിരപ്പള്ളി മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. എന്നാസ്സി അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തൃശൂര്‍: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം വൃദ്ധയെ പുലി കൊന്നു. 70 വയസുകാരി എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്. രാവിലെ വീടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. എന്നാസി അമ്മാളിനൊപ്പം മകനാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പുലി ആക്രമിച്ചതാണെന്നാണ് നിഗമനം. മൃതദേഹം തുടർനടപടികൾക്കായി വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മാസപ്പടി കേസിൽ പഴുതടച്ച് മുന്നോട്ട് പോകണം'; ഇഡി ഉദ്യോഗസ്ഥർക്ക് ഡയറക്ടറുടെ കർശന നിർദേശം, തുടർനടപടികൾ വേഗത്തിലാക്കും
'6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ