വയോധികയ്ക്ക് പാമ്പുകടിയേറ്റു, ക്ഷേത്ര പുരയിടവും തൊട്ടടുത്ത മറ്റൊരു പുരയിടവും കാട് കയറിക്കിടക്കുന്നത് പ്രതിസന്ധിയെന്ന് നാട്ടുകാർ

Published : May 12, 2026, 06:12 PM IST
elderly woman suffers snake bite near house in kuttamperoor

Synopsis

കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് വയോധികയ്ക്ക് പാമ്പുകടിയേറ്റു

മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് വയോധികയ്ക്ക് പാമ്പുകടിയേറ്റു. കുട്ടമ്പേരൂർ പതിനൊന്നാം വാർഡ് പുലരിയിൽ ഗീതമ്മ (65)യ്ക്കാണ് ഞായറാഴ്ച രാത്രി അണലിയുടെ കടിയേറ്റത്. വീടിന് സമീപത്തുള്ള കോൺക്രീറ്റ് റോഡിൽ വെച്ചാണ് ഗീതമ്മയുടെ കാൽ പാദത്തിൽ പാമ്പിന്‍റെ കടിയേറ്റത്. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകട നില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഈ ഭാഗത്തുള്ള കുന്നത്തൂർ ക്ഷേത്ര പുരയിടവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടവും കാട് കയറിക്കിടക്കുന്നതിനാൽ ഈ പ്രദേശം പാമ്പുകളുടെ ഭീതിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. കുന്നത്തൂർ ക്ഷേത്ര പുരയിടം കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കാൻ ക്ഷേത്രം റിസീവർക്ക് കത്ത് നൽകിയതായി വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷയുമായ പുഷ്പ സുനിൽ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന ആക്രമണം; സ്ഥലം സന്ദർശിക്കാനെത്തിയ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാന
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും