ബലാത്സംഗക്കേസ്: എല്‍ദോസ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ,മൊബൈൽ ഹാജരാക്കും,ആവശ്യമെങ്കിൽ തെളിവെടുപ്പ്

Published : Oct 24, 2022, 05:47 AM IST
ബലാത്സംഗക്കേസ്: എല്‍ദോസ്  ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ,മൊബൈൽ ഹാജരാക്കും,ആവശ്യമെങ്കിൽ തെളിവെടുപ്പ്

Synopsis

എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും


തിരുവനന്തപുരം : ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി ഉത്തരവിട്ടിരുന്നു. എല്‍ദോസിനെ ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു.എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ എല്‍ദോസിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും

മർദിച്ചെന്ന പേരിൽ ആദ്യം പരാതി നൽകിയ യുവതി പിന്നീട് എൽദോസ് തന്നെ പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകി. ഇതനുസരിച്ച് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ എൽദോസ് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് വെളളിയാഴ്ചയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് പൊതുസമൂഹത്തിന് മുന്നിലെത്തിയത് . ഇതിനിടെ കെപിസിസി എൽദോസിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ, വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി; നടപടി അംഗീകരിക്കുന്നതായി എംഎൽഎ

PREV
Read more Articles on
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്