തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: ഭിന്നവിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

Published : Oct 07, 2026, 02:25 PM IST
supreme court

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം സംബന്ധിച്ച കേസിലെ ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. വിധി തിരിച്ചുവിളിക്കണമെന്ന അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം സംബന്ധിച്ച കേസിലെ ഭിന്ന വിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. വിധി തിരിച്ചുവിളിക്കണമെന്ന അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. അപേക്ഷ സുപ്രീം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി വിശാല ബെഞ്ചിനുവിട്ട വിധി തിരിച്ചു വിളിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഭിന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയുടെ മകന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്ത് തന്നെ ആദ്യമെന്ന് മുഖ്യമന്ത്രി, വിദഗ്ധരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു; സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയെന്ന് ബിജെപി