ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയെന്ന് ബിജെപി

Published : Oct 07, 2026, 01:49 PM IST
R Sugathan

Synopsis

പാര്‍ട്ടി പരിപാടിയിലേയ്ക്ക് എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. പ്രധാനമന്ത്രി ഓണ്‍ലൈനായി സംസാരിച്ച വികസിത ഭാരത സഭയിൽ എത്തിയപ്പോഴാണ് സുഗതനെ നേതാക്കള്‍ നേരിട്ട് സ്വീകരിച്ചത്.

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സിലര്‍ ആര്‍ സുഗതനെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി അവതരിപ്പിച്ച് ബിജെപി. പാര്‍ട്ടി പരിപാടിയിലേയ്ക്ക് എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. അതേസമയം, ഹാജര്‍ ബുക്കിൽ ഒപ്പിട്ടത് താൻ തന്നെയെന്ന് വ്യാജ ഒപ്പ് ആരോപണത്തിൽ കേസെടുത്തതിൽ സുഗതൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ ഇന്നലെ ജയിൽ മോചിതനായ സുഗതന് ബിജെപിയുടെ വന്‍ സ്വീകരണം. പ്രധാനമന്ത്രി ഓണ്‍ലൈനായി സംസാരിച്ച വികസിത ഭാരത സഭയിൽ എത്തിയപ്പോഴാണ് സുഗതനെ നേതാക്കള്‍ നേരിട്ട് സ്വീകരിച്ചത്. പാര്‍ട്ടി കൗണ്‍സിലര്‍ക്ക് മുൻ നിരയിലായിരുന്നു ഇരിപ്പിടം ഒരുക്കിയിരുന്നത്. സുഗതനെ ജയിലിൽ അടച്ചത് പൊലീസ് നാടകമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നത്. രാജി സന്നദ്ധതയിൽ നിന്ന് ആര്‍ ശ്രിലേഖ പിന്‍മാറിയതിന് പിന്നാലെ സുഗതൻ ജയിൽ മോചിതനായതോടെ തിരുവനന്തപുരം നഗരസഭാ ഭരണത്തിന്‍റെ പ്രതിസന്ധി നീങ്ങുന്നതിന്‍റെ ആഹ്ലാദത്തിലാണ് ബിജെപി.

വ്യാജ ഒപ്പ് കേസ് നേരിടാന്‍ നീക്കം

സുഗതന്‍റെ കരുതൽ തടങ്കൽ എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനൊപ്പം വ്യാജ ഒപ്പ് കേസ് നേരിടാനും ബിജെപി നീക്കം തുടങ്ങി. ആരോപണം തള്ളിയ സുഗതൻ ഏത് പരിശോധനയ്ക്കും വെല്ലുവിളിച്ചു. ഫെബ്രൂവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്ന എൽഡിഎഫ് പരാതിയിലാണ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഫോറന്‍സിക് പരിശോധനയ്ക്കാണ് ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം
ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി