രാജ്യത്ത് തന്നെ ആദ്യമെന്ന് മുഖ്യമന്ത്രി, വിദഗ്ധരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു; സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Published : Oct 07, 2026, 01:53 PM IST
VD Satheesan

Synopsis

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. രോഗങ്ങള്‍ തടയുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമായി ആധുനിക-പരമ്പരാഗത ചികിത്സാ രീതികൾ സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. രണ്ട് മാസത്തിനകം ടാസ്‌ക് ഫോഴ്സ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

തിരുവനന്തപുരം: ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി 'കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്സ്' നാണ് രൂപം നല്‍കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങള്‍ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്‍ധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങള്‍, വര്‍ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ എന്നിവയെല്ലാം സമിതി പരിശോധിക്കും. രോഗങ്ങള്‍ തടയാനും കൃത്യസമയത്ത് പരിശോധനകള്‍ നടത്താനുമുള്ള സംവിധാനങ്ങള്‍ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദം ഉള്‍പ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായി ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ ഡിജിറ്റല്‍ സംവിധാനവും ഇതിന്റെ ഭാഗമായി വരും.

ടാസ്‌ക് ഫോഴ്സ് ആദ്യ യോഗം ചേര്‍ന്ന് രണ്ട് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നടപ്പാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികള്‍, മൂന്ന് വര്‍ഷത്തേക്കുള്ള ഘട്ടംഘട്ടമായ കര്‍മപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതില്‍ വ്യക്തമാക്കും.

സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം മുന്‍നിര്‍ത്തി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടര്‍ച്ചായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണ ശൈലി യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍, രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയെന്ന് ബിജെപി
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം