തെരഞ്ഞെടുപ്പ് തോൽവിയും വിശദീകരണവും: പിണറായിയെ പിന്തുണച്ച് പയ്യന്നൂരിൽ മാധ്യമങ്ങളെ കണ്ട് സിപിഎം നേതാക്കൾ, ഭീഷണിയായി വ്യാഖ്യാനിക്കുന്നുവെന്ന് ആരോപണം

Published : Sep 01, 2026, 12:34 PM IST
Cpm thalipparamba

Synopsis

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. എന്നാൽ, നേതൃത്വത്തിന്റെ വീഴ്ച അംഗീകരിക്കാത്ത പിണറായിയുടെ നിലപാടിനെതിരെ ടി കെ ഗോവിന്ദൻ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും പാർട്ടിയുടെ വളർച്ചയെ പരിഹസിക്കുകയും ചെയ്തു.

കണ്ണൂർ: പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി നേതാക്കൾ. ടി ഐ മധുസൂദനനും ഏരിയ സെക്രട്ടറി പി സന്തോഷും നഗരസഭ ചെയർമാൻ സരിൻ ശശിയും അടക്കമുള്ള നേതാക്കളാണ് മാധ്യമങ്ങളെ കണ്ടത്. പിണറായി ഭീഷണി പ്രസംഗം നടത്തുന്നുവെന്ന വ്യാഖ്യാനമാണ് വരുന്നതെന്ന് ടി ഐ മധുസൂദനൻ പറഞ്ഞു. സിപിഎം സെൻട്രൽ കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റാണെന്നും ആ കാര്യങ്ങളാണ് പിണറായി പൊതുസമൂഹത്തിൽ പറഞ്ഞതെന്നും അതിൽ ഭീഷണിയുടെ സ്വരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയെ കാണുമ്പോൾ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മയാണെന്നും തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.

ധനരാജ് കൊല്ലപ്പെട്ടപ്പോൾ തന്നെ അറിയിച്ചില്ലെന്ന വി കുഞ്ഞികൃഷ്ണന്റെ വാദത്തെയും നേതാക്കൾ തള്ളി. ഏരിയാ കമ്മിറ്റി മെമ്പറായ കുഞ്ഞികൃഷ്ണൻ അറിഞ്ഞില്ല എന്ന് പറയുന്നത് അദ്ദേഹത്തിന് ജനങ്ങളോട് ബന്ധമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഗൾഫിലുള്ളവർ വരെ ധനരാജിനെ കൊന്നത് അറിഞ്ഞിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും മധുസൂദനൻ ആരോപിച്ചു. തങ്ങളാണ് ജയിപ്പിച്ചത് എന്ന് ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ പ്രസംഗിച്ചത് മധുസൂദനൻ ചൂണ്ടിക്കാണിച്ചു. കുഞ്ഞികൃഷ്‌ണന് എംഎൽഎ ആകണമെങ്കിൽ പാർട്ടിയോട് പറയാമായിരുന്നു. എന്ത് കൊണ്ട് പറഞ്ഞില്ല, പറഞ്ഞിരുന്നെങ്കിൽ പാർട്ടി പരിശോധിക്കാമായിരുന്നുവെന്നും ടി ഐ മധുസൂദനൻ പറഞ്ഞു.

പാർട്ടിക്കോട്ടകളിലെ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയിൽ ആഴത്തിലുള്ള പരിശോധനയ്ക്കായി നാല് ഇടങ്ങളിലാണ് പിണറായി വിജയനെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. എന്നാൽ നേതൃത്വത്തിന് വീഴ്ചയില്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം, പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അവർ ആത്മപരിശോധന നടത്തി തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും പിണറായി കുറ്റപ്പെടുത്തി.

എന്നാൽ പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് ടി കെ ഗോവിന്ദൻ എംഎൽഎ പ്രതികരിച്ചത്. കോഴിക്കോട് മാവൂരിൽ ആർ എം പി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിക്ക് കാരണം ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്ന് ആവർത്തിക്കുന്നവർ അഹന്തയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ടി കെ ഗോവിന്ദൻ തിരിച്ചടിച്ചു. സിപിഎം ഒരിക്കലും തെറ്റ് തിരുത്തിയിട്ടില്ലെന്നും നേതാക്കളുടെ സ്വാർത്ഥ താല്പര്യമാണ് പാർട്ടിയെ തകർക്കുന്നതെന്നും പറഞ്ഞ അദ്ദേഹം സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണെന്ന് പരിഹസിച്ചു. തന്നെ തളിപ്പറമ്പിലെ ബ്രൂട്ടസെന്ന് വിളിച്ച കെ കെ രാഗേഷിനും ഗോവിന്ദൻ കടുത്ത ഭാഷയിൽ മറുപടി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്: എക്സൈസ് മന്ത്രി എം ലിജു
പിഎം വികസിത് ഭാരതിൻ്റെ ഭാഗം: സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു