വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം, ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാന ഒരാളെ കൊന്നു

Published : Feb 10, 2024, 08:33 AM ISTUpdated : Feb 10, 2024, 09:28 AM IST
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം, ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാന ഒരാളെ കൊന്നു

Synopsis

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയത്.

സുല്‍ത്താന്‍ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടന്നു. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ

 

വളരെയേറെ  ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ ഉള്ള ശ്രമം ആണ് നോക്കുന്നത്.വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൽ ചെയ്യുന്നുണ്ട്.പക്ഷെ ഇതിന്‍റെ പ്രയോജനം  പലതും ജനങ്ങൾക്ക് കിട്ടുന്നില്ല.കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും.ഉന്നത തല ആലോചന നടത്തും.മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്.കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, സംഭവം വയനാട്ടില്‍
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം