കുളിയ്ക്കുന്നതിനിടെ ആനകൾ കൊമ്പുകോർത്തു; മറിഞ്ഞുവീണ ആനക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം

Published : May 18, 2026, 06:42 PM IST
elephant attack

Synopsis

ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് കുത്തേറ്റ് മറിഞ്ഞുവീണ ആനക്കടിയിൽപ്പെട്ട് കൊല്ലപ്പെട്ടത്. ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയപ്പോഴായിരുന്നു അപകടം. ആനകൾ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയായിരുന്നു.

ബെം​ഗളൂരു: കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് കുത്തേറ്റ് മറിഞ്ഞുവീണ ആനക്കടിയിൽപ്പെട്ട് കൊല്ലപ്പെട്ടത്. ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയപ്പോഴായിരുന്നു അപകടം. ആനകൾ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയായിരുന്നു. ഈ സമയത്ത് പുഴക്കരികിൽ നിന്നിരുന്ന കാഴ്ച്ചക്കാർ ചിതറിയോടിയെങ്കിലും യുവതി ആനക്കടിയിൽ പെടുകയായിരുന്നു. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ കർണാടക വനംമന്ത്രി നി‍ർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്‌
മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ എവിടെ? ഒടുവിൽ ആശ്വാസമോ? മകളെ ബസ് സ്റ്റാന്‍റിൽ വിട്ടതിന് ശേഷം അപ്രത്യക്ഷമായത് എങ്ങോട്ട്?