കാട്ടാനയെ കൊന്ന സംഭവം; മലപ്പുറം വിവാദത്തിൽ വിശദീകരണവുമായി മേനകാ ഗാന്ധി

By Web TeamFirst Published Jun 4, 2020, 4:10 PM IST
Highlights

വനം വകുപ്പ് നൽകിയ വിവരം അനുസരിച്ചാണ് മലപ്പുറം എന്ന് പറഞ്ഞത് .സ്ഥലം എവിടെ എന്നത് പ്രസക്തമല്ലെന്നാണ് മേനകാ ഗാന്ധിയുടെ പ്രതികരണം 

ദില്ലി: പാലക്കാട് അന്പലപ്പാറയിൽ ഗർഭിണിയായ ആന കൈതച്ചക്കയിൽ പൊതിഞ്ഞ സ്പോടക വസ്തു കടിച്ച് ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മേനകാ ഗാന്ധി. മലപ്പുറത്താണ് ആനയെ പടക്കം വെച്ച് കൊന്നതെന്ന്  പറഞ്ഞത് വനം വകുപ്പിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണെന്ന് മേനകാ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു  സ്ഥലം എവിടെ എന്നത് പ്രസക്തമല്ലെന്നും മേനകാ ഗാന്ധി പ്രതികരിച്ചു 

കാട്ടാനയെ കൊലപ്പെടുത്തിയത്  മലപ്പുറത്താണെന്ന് കഴിഞ്ഞ ദിവസം മേനകാ ഗാന്ധി നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വനം വകുപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന വിശദീകരണം. മലപ്പുറത്തല്ല പാലക്കാടാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടില്ല. അതേ സമയം പാലക്കാടാണ് സംഭവം നടന്നതെന്ന് തിരുത്തിപ്പറയാൻ മേനകാ ഗാന്ധി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. 

മനേകാ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം കാണാം: 

"

കേരളത്തിൽ ആനകളോടുള്ള അക്രമം വ്യാപകം ആണെന്നും മേനകാ ഗാന്ധി വിശദീകരിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആനകളുടെ സ്വകാര്യ ഉടമസ്ഥതത അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും മനേകാ ഗാന്ധി കുറ്റപ്പെടുത്തി. ആനകൾക്കെതിരായ അതിക്രമം തടയാൻ ദൗത്യ സംഘം രൂപീകരിക്കണമെന്നും മേനകാ ഗാന്ധി ആവശ്യപ്പെട്ടു 

തുടര്‍ന്ന് വായിക്കാം: സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം; മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമർശനവുമായി മനേകാ ​ഗാന്ധി... 

 

click me!