ദില്ലി: സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി ബിജെപി എംപിയും മൃ​ഗസംരക്ഷണ പ്രവർത്തകയുമായ മനേകാ​ഗാന്ധി. നടന്നത് കൊലപാതകമാണ്. ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. രാജ്യത്തെ ഏറ്റവുമധികം  സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് അതെന്നും മനേകാ ​ഗാന്ധി അഭിപ്രായപ്പെട്ടു. 

ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം  പക്ഷികളെയും നായ്ക്കളെയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവർ. ഒരു നടപടിയും എടുക്കാൻ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കൽ എന്ന കണക്കിന് കേരളത്തിൽ ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ൽ താഴെ ആനകൾ മാത്രമേ ഉള്ളു.

വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം. രാഹുൽ ​ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ​ഗാന്ധി ചോദിച്ചു.

 

Read Also: സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം; വിശദ അന്വേഷണത്തിന് ടീമിനെ അയച്ചെന്ന് മുഖ്യമന്ത്രി...