കല്ലാറിൽ ആന ചരിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ

Published : Jan 26, 2021, 04:35 PM IST
കല്ലാറിൽ ആന ചരിഞ്ഞ സംഭവം;  ഒരാൾ അറസ്റ്റിൽ

Synopsis

ചരിഞ്ഞ അമ്മ ആനയെ വിടാതെ നിന്ന  കുട്ടിയാന യുടെ ചിത്രം നൊമ്പര കാഴ്ച ആയിരുന്നു

തിരുവനന്തപുരം: കല്ലറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിൻ്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്. ചരിഞ്ഞ അമ്മ ആനയെ വിടാതെ നിന്ന  കുട്ടിയാന യുടെ ചിത്രം നൊമ്പര കാഴ്ച ആയിരുന്നു

ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു. സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനേ തുടര്‍ന്ന് കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. 

PREV
click me!

Recommended Stories

ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് വേണമെന്ന് ആവശ്യം