
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവിഭാഗം മുഴുവൻ ജീവനക്കാരുടെയും പരിശോധന നടത്തിയത്. കൊവിഡ് പൊസീറ്റായവരും അവരുടെ സമ്പര്‍ക്ക പട്ടികയിലുളളവരും ഉടൻ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ല ആരോഗ്യവിഭാഗം നിര്‍ദേശിച്ചു. അതേസമയം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ അടച്ചിടണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവർത്തകർ ടോൾ പിരിക്കുന്നത് തടഞ്ഞ് വാഹനങ്ങൾ കടത്തി വിട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam