വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്ന് ഇഎൻ സുരേഷ് ബാബു; മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ലെന്ന് ചെന്താമരാക്ഷൻ

Published : Oct 04, 2026, 03:04 PM IST
en suresh babu, chenthamarakshan

Synopsis

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി വി. ചെന്താമരാക്ഷനെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് സുരേഷ് ബാബു. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണ നടപടിയാണ്.

പാലക്കാട്: വ്യക്തിപരമായ കാരണങ്ങളാൽ നിലവിലെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുവെന്ന് പാലക്കാട് സിപിഎം മുൻ ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. അതിൻ്റെ അടിസ്ഥാനത്തിൽ വി ചെന്താമരക്ഷനെ സെക്രട്ടറിയായി തീരുമാനിച്ചു. വിപുലീകൃത ജില്ല കമ്മറ്റിയ്ക്ക് മുമ്പാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. ആരോഗ്യകരമായ പ്രശ്‌നം കൊണ്ടു മാത്രമേ സെക്രട്ടറി സ്ഥാനം ഒഴിയാവൂ എന്ന് എനിക്കറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് പുതിയ ജില്ലാസെക്രട്ടറി ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടുവെന്നും ചെന്താമരാക്ഷൻ പറഞ്ഞു. തന്നേക്കാൾ പ്രബലനായ ജില്ല സെക്രട്ടറിയാകും ചെന്താമരാക്ഷനെന്നും സുരേഷ് ബാബുവും പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിലാണ് പാലക്കാട് ജില്ലാസെക്രട്ടറിയെ സിപിഎം നേതൃത്വം മാറ്റിയത്. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. പരാതികളെ തുടർന്നാണ് ഇഎൻ സുരേഷ് ബാബുവിനെയാണ് മാറ്റിയത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി. പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോ​ഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിൻ്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉണ്ടായി. കൂടാതെ സുരേഷ് ബാബുവിനെ മാറ്റിയത് വനിതയുടെ പരാതി കൂടി പരിഗണിച്ചെന്നാണ് വിവരം. മോശമായി പെരുമാറിയെന്ന് യുവതി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന നേതൃത്വം ജില്ല സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ളത് 665 ബസുകൾ; 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം, ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ
തിരുത്തൽ തുടങ്ങി സിപിഎം; പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി, മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി